11.11.18

കോടോളിപ്രം മടപ്പുര






കോടോളിപ്രം മടപ്പുര;

കേരളത്തില്‍ അവശേഷിക്കുന്ന ഏക പരമ്പരാഗത ശൈലിയിലുള്ള മടപ്പുര. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂരിനടുത്ത് കോടോളിപ്രം ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മടപ്പുര നൂറ്റാണ്ടുകളായി പഴമ കാത്തുപോരുന്നു. ഭണ്ഡാരപ്പുരയും അണിയറപ്പുരയും വിശ്വാസദീപ്തി പരത്തുന്ന ചെമ്പകമുത്തശ്ശിയും ചാണകം തേച്ച തിരുമുറ്റവും കല്‍ത്തറയും പോയകാലത്തെ ധന്യതയുടെ ബാക്കിപത്രങ്ങളാണ്. പ്രാചീനരീതിയില്‍ തെങ്ങുകൊണ്ടു നിര്‍മിച്ച ചട്ടക്കൂടില്‍ ഓലയും പുല്ലും മേഞ്ഞാണ് മേല്‍ക്കൂര ഒരുക്കിയിരിക്കുന്നത്. പുല്ലുകളില്‍ ചാണകവെള്ളം തളിച്ച് ഉണക്കിയാണ് മഴവെള്ളത്തെ പ്രതിരോധിക്കാന്‍ പാകത്തിനാക്കുന്നത് മടപ്പുരയിലാണ് തിരുവപ്പന്‍ തെയ്യം കെട്ടിയാടുന്നത്. കണ്ണൂര്‍ - കാസര്‍കോട് പ്രദേശങ്ങളില്‍ നൂറുകണക്കിന് മടപ്പുരകളാണുള്ളത്. എന്നാല്‍ അവയെല്ലാം ഇന്ന് പരിഷ്‌കരിച്ച രൂപത്തിലാണ്. മുല്ലേരി കുടുംബമാണ് കോടോളിപ്രം മടപ്പുരയുടെ രക്ഷാധികാരികള്‍ . .

No comments:

Post a Comment