15.11.18

HISTORY




ശബരിമലയെ അതിന്റെ  യഥാർഥ അവകാശികൾ ആയ മലഅരയന്മാരിൽ നിന്ന് തട്ടി എടുത്തു കെട്ടുകഥൾ പ്രചരിപ്പിച്ചു യഥാർത്ഥ ചരിത്രത്തെ മായ്ച്ചു കളയാൻ ഉപയോഗിച്ച് അയ്യപ്പനെ  ബ്രാഹ്മണവത്കരിച്ചു തങ്ങളുടേത് ആക്കിയ പോലെ  വടക്കേ മലബാറിനും ഒരു കഥ പറയാൻ ഉണ്ട്.

പക്ഷെ ആ കുബുദ്ധി വടക്ക് വില പോയില്ല.

മലബാറിലെ തീയ്യരുടെ മുത്തപ്പനെ പറ്റി ആണ്.

മലബാറിലെ ഏറ്റവും ജനകീയ  ദൈവം ആയ മുത്തപ്പനെയും ഒരു കാലത്തു ചില കുബുദ്ധികൾ  ബ്രാഹ്മണവത്കരിക്കാൻ നോക്കിയിരുന്നു. പക്ഷെ കള്ളും മീനും നിവേദ്യം ആയി സ്വീകരിക്കുന്ന മുത്തപ്പനെ അടിച്ചു മാറ്റാൻ ഇവർക്ക് കഴിഞ്ഞില്ല.

എല്ലാ അടിച്ചുമാറ്റലും അല്ലെങ്കിൽ അവകാശം സ്ഥാപിച്ചു യഥാർത്ഥ അവകാശികളിൽ നിന്ന് അത്  തട്ടിയെടുക്കലും നടന്നിട്ടുള്ളത്  യഥാർഥ ചരിത്രത്തെ മായ്ച്ചുകളഞ്ഞു ആ സ്ഥാനത്തു ഇവർ ഉണ്ടാക്കിയ കെട്ടുകഥൾ തിരുകിക്കേറ്റിയാണ്.

ഈ കഥകൾ എല്ലാ സ്ഥലത്തും ഒന്ന് തന്നെ ആവും, കഥാപാത്രങ്ങൾ മാത്രം മാറും എന്നേ ഉള്ളൂ.

ഒന്നുങ്കിൽ കാട്ടിൽ നിന്ന്  വീണുകിട്ടിയ ദത്തു പുത്രൻ ആയോ അല്ലെങ്കിൽ പുഴയിൽ നിന്ന് കിട്ടിയ ദത്തു പുത്രൻ ആയോ അതും അല്ലെങ്കിൽ ഇല്ലത്തെ നമ്പൂതിരിക്ക് വേലക്കാരിയിൽ ജനിച്ച കുഞ്ഞ് ആയോ ഒക്കെ ആവും ഈ കഥകൾ..

അയ്യപ്പൻ ആയാലും മുത്തപ്പൻ ആയാലും വിഷ്ണുമായ ചാത്തൻ ആയാലും ഈ  കഥകൾ ഒക്കെ ഏകദേശം ഒരേപോലെ തന്നെ..

മുത്തപ്പന്റെ കഥ ഒറ്റനോട്ടത്തിൽ ഒന്ന് പരിശോധിക്കാം.

മുത്തപ്പനെ ഏതോ നമ്പൂതിരിക്ക് പുഴയിൽ നിന്ന് കിട്ടി എന്നിട്ട് ദത്തു പുത്രൻ ആയി വളർത്തി എന്നാണ് കഥ.

ഈ പുത്രൻ വലുതായപ്പോൾ കീഴാളരും ആയി കൂട്ടുകൂടി എന്നും ദിവസവും വീട്ടിൽ കള്ള് കുടിച്ചു എത്തുമായിരുന്നു മുത്തപ്പനെ നമ്പൂതിരി ഇല്ലത്തു നിന്ന് പുറത്താക്കി.

അങ്ങനെ കള്ള് കുടിക്കാൻ ഇഷ്ടം ഉള്ള മദ്യപാനിയായ മുത്തപ്പൻ തീയ്യരെ കൂടെ കൂടി എന്നും ആണ് ഈ കഥ

അതുകൊണ്ടാണ് മുത്തപ്പന് ഇന്നും കള്ള് നിവേദ്യം ആയി നൽകുന്നത്തത്രെ !

യഥാർത്ഥ ചരിത്രത്തിന്റെ  ആവശ്യം ഇല്ലാതെ തന്നെ ഈ അല്പബുദ്ധികൾ ഇത്രയും  പറഞ്ഞു വെച്ച കെട്ടുകഥ പൊളിച്ചടക്കാം.

അത് ഇങ്ങനെ ആണ്,

മലബാറിലെ തീയ്യർ ശാക്തേയർ ആണ് (castes and tribes of southern India vol7 thiyya).

മലബാറിലെ ശാക്തേയം തീയ്യരുടെ ആണ്. തീയ്യരുടെ ഉല്പത്തി myth ആയ ശൗണ്ഡികഉല്പത്തി തന്നെ ഇതാണ്.

ശാക്തേയ കൗള സമ്പ്രദായം പിന്തുടരുന്ന ഇവരുടെ ദേവതകളെ എല്ലാം പഞ്ചമകാരത്തിൽ ആണ് ആരാധിക്കുന്നത്.
അതായത് മദ്യം മാംസം തുടങ്ങിയ 5 മ കാരത്തിൽ തുടങ്ങുന്ന പഞ്ചമകാരങ്ങൾ കൊണ്ട്.

അതുകൊണ്ട് തീയ്യരുടെ ആരാധനയിൽ ഉൾപ്പെടുന്ന നൂറുകണക്കിന് ദേവതകൾ എല്ലാം തന്നെ കള്ള് നിവേദ്യം ആയി സ്വീകരിക്കുന്നു.

അപ്പോൾ നമ്പൂതിരി ഇല്ലത്ത് ദത്തുപുത്രൻ ആയി വളർന്നു  കള്ള് കുടിയൻ ആയതു കൊണ്ട് പുറത്താക്കപ്പെട്ടു തീയ്യരെ കൂടെ കൂടി എന്ന് പറയുന്ന കഥ ഇവർ മുത്തപ്പനെ ബ്രാഹ്‌മണവത്കരിക്കാൻ ഉണ്ടാക്കിയത് ആണ് എന്ന് സ്പഷ്ടം.

പക്ഷെ നമ്പൂതിരി വൈദികൻ ആയത് കൊണ്ട് ശാക്തേയ കൗള സംബ്രതായത്തിൽ ഉള്ള മൂർത്തിയായ മുത്തപ്പനെ അടിച്ചുമാറ്റാൻ ഇവർക്ക്  പറ്റിയില്ല.

Dr.ഗോപാലകൃഷ്ണനെ പോലുള്ളവർ ശാക്തേയം മ്ലേച്ഛം ആണെന്നും പറശ്ശിനി മടപ്പുര വൈദിക സംബ്രതായതിൽ ആക്കണം എന്നും ഇന്ന് പറയുന്നതിന്റെ കൃത്യമായ ഉദ്ദേശം ഇപ്പോൾ  മനസ്സിലാക്കമാലോ അല്ലേ.

മലപ്പുറം, കോഴിക്കോട് മുതൽ അങ്ങ് മംഗലാപുരം വരെ ആയിരക്കണക്കിന് മുത്തപ്പൻ മടപ്പുരകൾ ഉണ്ട്.

ഇതൊക്കെ തീയ്യരുടേത് മാത്രം ആണ്.


അപ്പോൾ ആരാണ് യഥാർഥത്തിൽ മുത്തപ്പൻ?


മന്നനാർപ്പാടിയിൽ നിന്നും മുത്തപ്പൻ കുന്നത്തൂർപ്പാടിയിൽ
( മിത്തും യാഥാർത്ഥ്യവും)

മുത്തപ്പന്റെ കുന്നത്തൂർപ്പാടിയിലെ ഒരു ഉത്സവകാലം കൂടി കഴിഞ്ഞിരിക്കുകയാണ്..,
ഈ കഴിഞ്ഞ ഉത്സവകാലത്ത് തീയ്യവംശവും പാടിയിലേക്ക് ഒരു യാത്ര നടത്തുക ഉണ്ടായി...മുത്തപ്പനെ അടുത്തറിയാൻ
----------------------------------------------------------------
അഞ്ചരമനയ്ക്കൽ മന്നനാർ (അയ്യങ്കരവാണവർ)
-------------------------------------------------------------
തളിപ്പറമ്പിന് കിഴക്ക് കുടകു മലയുടെ അടിവാരത്ത്‌ എരുവേശ്ശി എന്ന പ്രദേശത്തണ് മരുമക്കത്തായം പിന്തുടരുന്ന തീയ്യരുടെ മന്നനാർ രാജവംശം AD 1902 വരെ (110 കൊല്ലം മുൻപ്‌ വരെ) നില നിന്നിരുന്നു. ചിറക്കൽ കോവിലകം വക ഓഴയ പട്ടോലയിൽ മന്നനാരെപ്പറ്റി ചിലതെല്ലാം പറഞ്ഞു കാണുന്നുണ്ട്‌. ഭാർഗ്ഗവരാമായണം എന്ന കാവ്യത്തിൽ മന്നനാർ ചരിത്രം സവിസ്തരം പ്രതിപാതിച്ചിട്ടുണ്ടത്രേ. പഴയ ഈ കൃതി ഇപ്പോൾ പ്രചാരത്തിലില്ല. മലയാള ചരിത്രകാരന്മാരും സാഹിത്യപ്രതിഭകളും ബോധപൂർവ്വം വിസ്മരിച്ച ഈ രാജവംശത്തെപ്പറ്റി വിശദമാക്കിയിട്ടുള്ളത്‌ വില്യം ലോഗൻ, എഡ്ഗർതേസ്റ്റ്ൺ തുടങ്ങിയവരാണ്.
കോരപ്പുഴ മുതൽ ചന്ദ്രഗിരിപ്പുഴ വരെയുള്ള അതിരുകളുടെ ഭരണം കയ്യാളിയ മന്നനാർ രാജവംശത്തിന്റെ അരമനകൾ.
മൂത്തേടത്ത് അരമന , ഇളയിടത്ത് അരമന, പുത്തൻ അരമന, പുതിയിടത്ത് അരമന, മുണ്ടയ അരമന,കുരാരി അരമന എന്നീ അഞ്ചര അരമനകൾ കേന്ദ്രീകരിച്ചാണ് അഞ്ചുകൂർ വാഴ്ച്ചയുള്ള രാജവംശത്തിന്റെ ഭരണം.

''വാഴ്ക വാഴക തിരുവൻ കടവ്
തിരുനെറ്റിക്കല്ല് നാട്ടിക്കല്ല് വീട്ടിൻ കല്ല്
മന്നനാർപ്പാടി, പാടിമലക്കുറ്റി
ചെക്കിമന്ദനേ ചേരമന്ദനേ
മന്നൻക്കടവ് വാതിൽ കോട്ടയെ
ശിരസ്സി വസിപ്പാൻ കോട്ടയെ'' (മുത്തപ്പൻ തോറ്റം)

മന്നനാരുടെ മൂത്തേടത്തരമനയോട് ചേർന്നാണ് തിരുവഞ്ചിറ അഥവാ തിരുവൻകടവ് ഈ തിരുവൻകടവിലെ തിരുനെറ്റികല്ലിൻ മുകളിൽനിന്നാണ് പാടിക്കുറ്റിയമ്മക്ക് മുത്തപ്പനെ കിട്ടുന്നത് എന്ന് പുരാവൃത്തം. നദിയിൽ മന്നനാർക്ക് കുളിക്കാനുണ്ടാക്കിയ കടവാണ് തിരുവൻ കടവ് എന്ന പേരിൽ അറിയപ്പെടുന്നത്. കുളിച്ചു രാജാവ് കയറി നിന്നിരുന്ന കല്ലാണ് തിരുവൻ കല്ല്. ഈ തിരുവൻകടവിന് താഴയാണ് തൂണിയാരെ കടവ് ഇവിടെ വണ്ണാൻ സമുദായത്തിൽ പെട്ടവർ ധാരാളമായി തുണിയലക്കാരുള്ളതു കൊണ്ടത്രേ തൂണിയാർക്കടവ് എന്ന പേര് ലഭിച്ചത് . (തീയ്യരുടെ അലക്ക് വേലകൾ നിർവഹിച്ചിരുന്നത് വണ്ണാത്തികൾ എന്നത് ഇവിടെ ചേർത്തു വായിക്കുക ഇന്നും തീയ്യർക്ക് മാറ്റ് നൽകുന്നതും ഇവർ തന്നെ) തൂണിയാരെ കടവ് കയറി അക്കരെ എത്തിയാൽ റോഡിനു വലതു ഭാഗത്തായി വിശാലമായ മന്നനാർപാടി കാണാം.

കോലത്തിരിക്കും മേലെയായിരുന്നു മന്നനാർ രാജാവിന്റെ സ്ഥാനം. പഴയ ബ്രാഹ്മണ മതവും അതിന്റെ ഉപോൽപന്നങളായ ചാതുർവ്വർണ്ണ്യവും ഉച്ചനീചത്വങ്ങളും ആവിർഭവിച്ചതോടെ നൂറ്റാണ്ടുകളായി നിലനിന്നുവന്നിരുന്ന മന്നനാർ രാജവംശത്തിന്റെ ഉൽഭവത്തെയും നിലനിൽപിനെയും കുറിച്ച്‌ പൊടിപ്പും തൊങ്ങലും ചേർത്ത്‌ നിരവധി സവർണ്ണചിന്തകൾ ഐതിഹ്യകഥകളായി ഇറക്കുകയായിരുന്നു.

മന്നനാരുടെ അകമ്പടിക്കാരെല്ലാരും നായന്മാരാണു. നായന്മാർക്ക്‌ വേതനം അരിയായിട്ടാണു കൊടുത്തിരുന്നത്‌. നായന്മാർ ആ അരി ഉടുമുണ്ടിന്റെ അറ്റം കാണിച്ച്‌ വാങ്ങണമെന്നതാണു ആചാരം. പാത്രം കൊണ്ട്‌ പോയി വാങ്ങാൻ പാടില്ല.

" ചിറക്കൽ കോവിലകത്തേക്ക്‌ എന്തെങ്കിലും ആവശ്യത്തിനായി മന്നനാർ പോകേണ്ടതുണ്ടെങ്കിൽ വിവരം മുൻകൂട്ടി തരക്മൂലം തമ്പുരാനെ അറിയിക്കും. വിളക്കും നിറനാഴിയും വെച്ച്‌ തമ്പുരാൻ തന്നെ പടിക്കൽ കാത്തു നിൽക്കും. അരിയെറിഞ്ഞു സ്വീകരിച്ച്‌ മുൻപേ തന്നെ വിരിച്ചു തയ്യാറാക്കിയിട്ടുള്ള വീരാളി പുല്ലു പായയിൽ ഇരുത്തി മറ്റൊന്നിൽ താനും ഇരുന്ന് സംഭാഷണം നടത്തുക. ചിറക്കൽ കോവിലകത്തു നിന്ന് മന്നനാർ രാജാവിനു ചോറു വിളമ്പേണ്ടത്‌ ""പട്ടില എന്ന ആചാരവാക്കു പറയുന്ന വിരിഞ്ഞു വരുന്ന തളിരിലയിലാണു. "" പ്രത്യേകം പാകം ചെയ്തതും ചൂടാറാത്തതുമായ ചോറു മാത്രമേ വിളമ്പാൻ പാടുള്ളൂ. ഊണു കഴിച്ച ഇല കോവിലകത്തെ നായരാണു എടുത്ത്‌ കൊണ്ടുപോയി നിലം തളിക്കേണ്ടത്‌. ഈ വസ്തുത ചിറക്കൽ കോവിലകത്തെ പഴയ രേഖകൾ സാക്ഷ്യപ്പെടുത്തുന്നതായി ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട്‌. അതുപോലെ പെരിഞ്ചല്ലൂർ ഗ്രാമാധിപനായ നമ്പൂതിരിയുടെ ഇല്ലത്തേക്കും മന്നനാർ പോകാറുണ്ടായിരുന്നു. അവിടെയും പുല്ലുപായ വിരിച്ചു നമ്പൂതിരി കാത്തു നിൽക്കും. ഇവിടെയും പട്ടിലയിൽ പ്രത്യേകം പാകം ചെയ്ത ചോറാണു വിളമ്പുക. അവിടത്തെ പരിചാരകർ ഇല എടുത്തു നിലം തളിക്കും. """

മന്നനാർ കാലധർമ്മം പ്രാപിച്ചാൽ 'തീപ്പെട്ടു' എന്ന് ആചാരവാക്ക്‌ പറഞാണറിയിക്കുക. സാധാരണ പോലെ മരിച്ചെന്ന് പറയാൻ പാടില്ല. പട്ടുമേലാപ്പോടും വാളും പരിചയും ധരിച്ച്‌ അകമ്പടി വർഗ്ഗത്തോട്‌ കൂടിയാണു ശ്മശാനയാത്ര. ചിതയ്ക്ക്‌ ചുറ്റും ശാലിയർ പുതുവസ്ത്രം കൊണ്ട്‌ മറ നിർമ്മിക്കണം. ശവദാഹം നടന്നതു മുതൽ 12 ദിവസം അവിടെ ചെണ്ടവാദ്യം ചെയ്യണം.

എരുവേശിയിലെ പാടിക്കുറ്റി ക്ഷേത്രമാണു മന്നനാർ രാജവംശത്തിന്റെ പരദേവതാ ക്ഷേത്രവും കുലദൈവവും. മുത്തപ്പൻ ദൈവത്തിന്റെ വളർത്തമ്മയായ പാടിക്കുറ്റിയമ്മ എന്ന പാറുക്കുട്ടിയമ്മയെ പ്രതിഷ്ഠിച്ചാരാധിച്ചു വരുന്ന ഏകക്ഷേത്രമാണു പാടിക്കുറ്റി ക്ഷേത്രം. ഇതിൽ നിന്നുതന്നെ വടക്കേ മലബാറിലെ ഏറ്റവും ജനപ്രിയ ദേവസങ്കൽപമായ ശ്രീ മുത്തപ്പന്റെ ഉൽഭവം തീയ്യവംശത്തിൽ നിന്നാണെന്ന് മനസ്സിലാക്കാവുന്നതാണു. മറിച്ച്‌ പാടിക്കുറ്റിയമ്മ നമ്പൂതിരി സ്ത്രീയാണെന്നുള്ളത്‌ വസ്തുതകൾ മറച്ചുപിടിച്ച്‌ കൊണ്ടുള്ള നമ്പൂതിരി സമുദായത്തിന്റെ കുപ്രചരണം മാത്രമാണു.

'മന്നനാർ കതിവനൂർ വീരൻ തോറ്റത്തിൽ
----------------------------------------------------

എട്ടില്ലം തീയ്യരുടെ അഭിമാനപുരുഷനായ കതിവനൂർ വീരനായി മാറിയ മാങ്ങാട്ട്‌ മന്ദപ്പൻ കുടകുമലയിലേക്ക്‌ പോകുന്ന വഴി മന്ദനാരുടെ അരമനയിൽ ചെന്നതായും

''കണ്ടാരല്ലോ അഞ്ചരമനക്ക് വാഴുന്നവരെ
'എങ്ങേക്ക് വഴിപോകുന്ന് മന്ദപ്പാ നീ'
'ഏഴിനും മീത്തൽ പോകുന്നു ഞാനെന്റെ വാഴുന്നവരേ'
'ഏഴിനും മീത്തൽ പോകേണ്ട നീയോടേ മന്ദപ്പാ..
എന്റെ കൂടെ ഇരിക്കാം നിനക്ക് മന്ദപ്പായോ..'' (തോറ്റം)

'അകത്തെ ശീലം മെയ് ചങ്ങാത്തം' ചൊല്ലിത്തരാമെന്ന് വാഴുന്നവർ അഭ്യാസിയായ മന്ദപ്പനോട്‌ പറയുന്നത് മന്നനാർപ്പാടിയിലെ വിശാലമായ കളരിയുടെ പിൻബലത്താലാണ് അകത്തെ ശീലം മെയ് ചങ്ങാത്തം കളരിയുമായി ബന്ധപ്പെട്ട പദങ്ങളാണ്.

എന്നും പറയുന്നതായി കതിവനൂർ വീരൻ തോറ്റത്തിൽ പറയുന്നു. മന്നനാർ രാജാവിന്റെയും മന്ദപ്പന്റെയും ഇല്ലം തീയ്യരിലെ പരക്കയില്ലമാണ് എന്ന് തോറ്റങ്ങളിൽ നിന്നും മനസ്സിലാക്കാം.

മന്നാനാർപ്പാടി ഇന്ന്
-------------------------
മന്നനാരുടെ അഞ്ചരമനകളിൽ പ്രധാന കൊട്ടാരമായിരുന്ന മന്നനാർപാടിയുടെ അവശിഷ്ടങ്ങൾ മാത്രമേ ഇന്നുള്ളു അവസാനത്തെ മന്നനാരായ കുഞ്ഞികേളപ്പൻ മന്നനാരെ ചതിച്ച് കൊന്നശേഷം പലരും ഇവിടം കയ്യേറുകയും കൊട്ടാരവും മറ്റു കെട്ടിടങ്ങളും പൂർണമായും നശിപ്പിക്കുകയും പല വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തു ... മുത്തപ്പന്റെ മാതാവായ പാടികുറ്റിയമ്മ ക്ഷേത്രം മന്നനാർപാടിക്കുള്ളിലെ മൂത്തേടത് അരമനയുടെ നടുമുറ്റത്തായിരുന്നു അതിന്റെ പൊട്ടിപ്പൊളിഞ്ഞ അവശിഷ്ടങ്ങളും തുരുമ്പെടുത്തു നശിച്ച കുറെ ആചാര വാളുകളും ഇന്നും കാണാം കൂടാതെ സ്വർണം പൂശിയതും പിച്ചളപിടിയുമൊക്കെയുള്ള ധാരാളം ചുരികകളും, പടവാളുകളും, ആചാര ഖഡ്ഗങ്ങളും, നാന്ദകവാളുകളും പിന്നീട് പലരും കൊള്ളയടിക്കുകയും കട്ട്‌‌ കൊണ്ടുപോവുകയും ചെയ്തതായി പഴമക്കാർ പറയുന്നു കൂടാതെ പാടിക്കുറ്റി സ്ഥാനത്ത് ഒരു ഓട്ടിൻപീഠവും മറ്റും ഉണ്ടായിരുന്നുവെന്നും അതും കട്ട് കൊണ്ടുപോയശേഷം ദൈവകോപത്തെ ഭയന്നോ അനർത്ഥങ്ങളോ മറ്റോ അനുഭവപ്പെട്ടതിനാലോ ഓട്ടുപീഠം അവർ എടുത്ത സ്ഥലത്തുതന്നെ കൊണ്ട് വെച്ചത്രേ...... പിന്നീട് പ്രശ്നവിധി പ്രകാരം ഇവിടെനിന്നും അല്പം മാറി പാടികുറ്റിയമ്മക്ക് പുതിയ ക്ഷേത്രം നിർമിച്ചപ്പോൾ ആ ഓട്ടുപീഠവും അവശേഷിച്ച കുറച്ച് നല്ല വാളും മറ്റായുധങ്ങളും അവിടേക്കു മാറ്റി ആ ക്ഷേത്രം വൈദീകവൽക്കരിച്ച് നമ്പൂതിരിമാരെ ദൂരെനിന്നും വരുത്തി താമസിപ്പിച്ച് ഇന്ന് നിത്യപുജ ചെയ്യിക്കുന്നൂ.... പാടിക്കുറ്റിയമ്മയാണ് മന്നനാരുടെ കുലദേവത ഇതുകൂടാതെ മുത്തപ്പൻ മഠപ്പുരകളും കളരി ദേവതയായ ഖലൂരിക സ്ഥാനവും മന്നനാർ പാടിയിലുണ്ട് .

മന്നാനാരുടെ പ്രതാപം
-----------------------------
ചുഴലി സ്വരൂപത്തിലേയും നേരിയാട് സ്വരൂപത്തിലേയും നായന്മാരെ പെരുവിളിക്കാനുള്ള അധികാരം മന്നനാർക്കുണ്ട് അതുകൊണ്ടു തന്നെ ഈ നായർ തറവാടുകളുടെ പ്രസിദ്ധിയും അധികാരവും ആഢ്യത്വവും അറിയുമ്പോഴാണ് മന്നനാരുടെ യഥാർത്ഥ അധികാരൗന്നിത്യവും പെരുമയും ശക്തിയും ശ്രേഷ്ഠതയും ബോധ്യപ്പെടുക . അതുപോലെ മേല്പറഞ്ഞ നായന്മാർ അവർക്ക് ലഭിച്ചിട്ടുള്ള വീരച്ചങ്ങലയോ മറ്റേതെങ്കിലും പദവികൾ സൂചിപ്പിക്കുന്ന ചിന്ഹങ്ങളോ അടയാളങ്ങളോ പാരിതോഷികങ്ങളോ ധരിച്ച് മന്നനാരുടെ അരമനയിൽ പോകുന്നത് നിഷിദ്ധമായിരുന്നു അതുകൊണ്ട് അവ പടിക്ക് പുറത്തുവെച്ചശേഷം മാത്രമേ അരമന പരിധിയിൽ കടക്കാൻ അവർക്ക് അനുവാദം ഉണ്ടായിരുന്നുള്ളൂ. മന്നനാരുടെ പല്ലക്ക് പോകുമ്പോൾ സാക്ഷാൽ ചിറക്കൽ തമ്പുരാന്റെ പല്ലക്ക് പോലും വഴിമാറിക്കൊടുക്കണമായിരുന്നൂ ചിറക്കൽ തമ്പുരാന്റെ പല്ലക്ക് എതിരായി അങ്ങനെ വരികയാണെങ്കിൽ മന്നനാർ ഒരു കാല് പുറത്തു താഴ്ത്തും അപ്പോൾ ചിറക്കൽ തമ്പുരാന് മന്നനാരാണെന്നു മനസ്സിലാക്കാനും വഴിമാറികൊടുക്കാനും ഉള്ള സൂചനയായി എടുത്ത് വഴിമാറിക്കൊടുക്കും. മന്നനാരെ മുഖം കാണിക്കുന്നവർ ആരായാലും ഇതര കോവിലകത്തേതുപോലെ തിരുമുൽകാഴ്ച്ചവെച്ച് തൊഴുത് വണങ്ങി വിനയാന്വിതനായി അടിയൻ എന്ന് സ്വയം വിശേഷിപ്പിച്ച ശേഷമാണ് സംസാരിക്കുന്നത്.
ചിറക്കൽ കോവിലകത്തെ കണിശനെ മൂത്താനശ്ശേരി കണിശൻ എന്നതുപോലെ മന്നനാർ അരമനയിലെ കണിശനെ ഇളയാനശ്ശേരി എന്നാണ് വിളിച്ചിരുന്നത്.

കരക്കാട്ടിടം നായനാർ
--------------------------
''കരക്കാട്ടിടം പാണ്ടികശാലയും''--എന്ന് മുത്തപ്പൻ തോറ്റം:
അതായത് മന്നനാരുടെ ആയുധശാല ) നമ്പൂതിരി നായന്മാരുടെ ചതിയാൽ വംശമറ്റ് കൊല്ലപ്പെട്ട അവസാന മന്നനാർക്ക് ശേഷം ചിറക്കലും കരക്കാട്ടിടവും ചേർന്ന് മന്നനാരുടെ വമ്പിച്ച സ്വത്തുക്കളും ഭൂമിയും സ്വന്തമാക്കി കയ്യടക്കി.

1822 ൽ ബിട്ടീഷുകാർ ഭൂനികുതി വ്യാപകമായി ഏർപ്പെടുത്തിയതോടെ മന്നനാർ രാജവംശം ക്ഷയോന്മുഖമായി. എരുവേശി ഉൾപ്പെടുന്ന ചുഴലി സ്വരൂപത്തിലെ നികുതി പിരിക്കാൻ അനുമതി ലഭിച്ചത്‌ മന്നനാരുടെ സാമന്തൻ ആയിരുന്ന കരക്കാട്ടിടം നായനാക്കായിരുന്നു നികുതി പിരിക്കാനുള്ള അധികാരം ലഭിച്ചതോടെ നായനാർമ്മാർ മന്നനാരുടെ സ്വത്ത്‌ കൈക്കലാക്കാൻ ആരംഭിച്ചു. നികുതി ചുമത്തപ്പെട്ട സ്ഥലം ആരുടെ പേരിലാണോ നികുതി ചുമത്തപ്പെട്ടത്‌ അയാൾക്ക്‌ സ്വയമേവ അർഹതപ്പെട്ടതായിത്തീരു മെന്നാണു അക്കാലത്തെ വ്യവസ്ഥ. പോരാത്തതിനു ചിറക്കൽ കോവിലകവും മന്നനാർക്കെതിരും കരക്കാട്ടിടത്തിനു അനുകൂലവുമായിരുന്നു. കോവിലകത്തിന്റെ പിൻബലം കൂടി ലഭിച്ചതോടെ നായനാർമ്മാർ അക്ഷരാർത്ഥത്തിൽ മന്നനാരെ ഞെക്കിക്കൊല്ലാനാരംഭിച്ചു. അതുമായി ബന്ധപ്പെട്ട്‌ തലശ്ശേരി സബ്കോടതിയിലും പയ്യന്നൂർ തുക്കിപ്പിടി (തുക്കിടി) മജിസ്ട്രേറ്റ്‌ കോടതിയിലും വ്യവഹാരം നടന്നിരുന്നു. പയ്യന്നൂർ കോടതിയിൽ 1859- ൽ രെജിസ്റ്റർ ചെയ്ത 307 -)ം നമ്പർ കേസ്‌ മന്നനാർ വംശചരിത്രത്തിലെ ജീവനുള്ള ഒരേടാണു.

മലബാറിലെ സ്പെഷൽ സെറ്റിൽമന്റ്‌ ഓഫീസറായിരുന്ന സി.എ. ഇൻസ്‌ 30-03-1905 നു കോഴിക്കോട്‌ നിന്ന് പ്രസിദ്ധപ്പെടുത്തിയ മലബാർ ജില്ല ചിറക്കൽ താലൂക്ക്‌ 81 -ാ‍‍ം നമ്പർ എരുവേശി ദേശത്തിന്റെ സർവ്വേ സെറ്റിൽമന്റ്‌ രെജിസ്റ്റർ പ്രകാരം മൂത്തേടത്ത്‌ അരമനയ്ക്കൽ കുഞ്ഞികേളപ്പൻ മന്നനാർക്ക്‌ എരുവേശി ദേശത്ത്‌ അനവധി ഏക്കർ സ്ഥലം ഉണ്ടായിരുന്നതായി കാണുന്നു. അതിൽ 23 മലകൾ പ്രത്യേക പട്ടികയിൽ കാണിച്ചിട്ടുണ്ട്‌. പശ്ചിമഘട്ടത്തിന്റെ കിഴക്കേ കർണ്ണാടക അതിർത്തി വരെ വ്യാപിച്ചു കിടക്കുന്ന മലമ്പ്രദേശങ്ങളുടെ മാത്രം വ്യാപ്തി 3230 ഏക്കറുണ്ട്‌. ഇത്‌ കൂടാതെ നിരവധി സർവ്വേ നമ്പരുകളിലായുള്ള ധാരാളം കൃഷിഭൂമിയും മൂത്തേടത്ത്‌ അരമനയ്ക്കൽ കേളപ്പൻ മന്നനാരുടെ പേരിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌ . ജന്മി-കുടിയാൻ വ്യവസ്ഥ നിലവിൽ വന്ന ശേഷം 1905 ൽ ആണു ഈ പറഞ്ഞ സ്ഥലങ്ങൾ ഉൾപ്പെടുത്തി ബ്രിട്ടീഷ്‌ ഭരണകൂടം സെറ്റിൽമന്റ്‌ രെജിസ്റ്റർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്‌.

മുണ്ടോടൻ,മുതുകുറ്റി,എടവന, പാപ്പിനിശ്ശേരി
--------------------------------------------------------
ബ്രിട്ടീഷ്‌ ഭരണം ആരംഭിച്ചതോടെ ഭൂമിയുടെ ഭരണം മന്നനാരുടെ അകമ്പടിക്കാരായ ഇടപ്രഭുക്കന്മാർക്ക്‌ ലഭിച്ചു. അതനുസരിച്ച്‌ എരുവേശിയുടെ നിയന്ത്രണം മുണ്ടോടൻ,മുതുകുറ്റി,എടവന, പാപ്പിനിശ്ശേരി എന്നീ പേരിലറിയപ്പെടുന്ന തറവാട്ടുകാരുടെ കയ്യിൽ എത്തിച്ചേർന്നു. ഇവർ നായർ-നമ്പ്യാർ വർഗ്ഗത്തിൽ പെട്ടവരായിരുന്നു. എടക്ലവൻ കുടുംബക്കാരാണു എരുവേശിയിൽ അധികാരിമാരായെത്തിയത്‌. അക്കാലത്ത്‌ വില്ലേജിലെ എല്ലാത്തരം അധികാരവുമുള്ള ആളായിരുന്നു അധികാരി. തന്റെ ഗ്രാമത്തിലെ തീയ്യനായ മന്നനാരെ വണങ്ങുന്നത്‌ അധികാരിക്ക്‌ അപമാനമായി തോന്നി. ജാതികൾ തമ്മിലുള്ള ഉച്ചനീചത്വം അന്ന് പരമകാഷ്ഠയിലെത്തിയിരുന്നു. അതോടൊപ്പം തന്നെ തീയ്യനു അകമ്പടിക്കാരായി നായന്മാർ നടക്കുന്നതും അവർക്ക്‌ അസഹ്യതയുണ്ടാക്കി. അവർ മന്നനാർക്കെതിരെ ഗൂഢാലോചന നടത്തി . കുറേ വെള്ളോന്മാരെ കടത്തനാട്ടു നിന്നും ഇറക്കുമതി ചെയ്ത്‌ അവരെക്കൊണ്ട്‌ മൂത്തേടത്ത്‌ അരമന കൊള്ളയടിപ്പിച്ചു. മന്നനാർ ഓടി രക്ഷപ്പെട്ടു. കുറെ കാലത്തിനു ശേഷം മന്നനാർ തിരിച്ചുവന്ന് തന്റെ ഭൂമി മുഴുവൻ സർക്കാരിനു (അന്നത്തെ ബ്രിട്ടീഷ്‌ സർക്കാർ) എഴുതിക്കൊടുക്കുകയാണുണ്ടായത്‌ എന്നാണു പറയപ്പെടുന്നത്‌.

മുത്തപ്പൻ കുന്നത്തൂർപ്പാടിയിൽ
------------------------------------
മന്നനാർ അരമനവകയായുള്ള ക്ഷേത്രങ്ങളിൽ പ്രധാനം പുല്ലത്തരങ്ങ് ആണ് ഈ കാടുനിറഞ്ഞ ഈ മലമ്പ്രദേശം ഇപ്പോൾ കുന്നത്തൂർ പാടി എന്നാണ് അറിയപ്പെടുന്നത്. മലമുകളിലുള്ള ഇവിടെ പാടിക്കുറ്റിയമ്മയുടെ പ്രതിഷ്ഠയുണ്ട്. മുപ്പതുദിവസം നീണ്ടുനിൽക്കുന്ന ഉത്സവകാലത്ത് മന്നനാർ തിനക്കഞ്ഞി കുടിച്ച് വ്രതമെടുക്കേണ്ടതുണ്ട് മന്നനാർക്കും പത്നി മക്കച്ചിയാർക്കും മാത്രമേ ഇവിടെ ഇരിപ്പിടങ്ങളുള്ളൂ. ഉത്സവത്തിനെത്തുന്ന ബാക്കിയുള്ള സകല നാടുവാഴികളും പ്രഭുക്കന്മാരും കാട്ടിലകൾ പൊട്ടിച്ച് നിലത്ത് വിരിച്ച് അതിലിരിക്കണം. മന്ദക്കുറുപ്പ് ,രൈരുക്കുറുപ്പ് എന്നീ സ്ഥാനപ്പേരോടുകൂടിയ രണ്ടു തീയ്യ സമുദായത്തിൽപെട്ടവർ ആണ് ഇവിടെ ശാന്തിക്കാർ. മന്ദനാരുടെ അധികാരപരിധിയിൽ നായന്മാർക്കുള്ള ക്ഷേത്രത്തിൽനിന്നും ശാന്തിക്കാരൻ എംബ്രാന്തിരി പുല്ലത്തരങ്ങിലേക്ക് വാൾ എഴുന്നള്ളിച്ച് കൊണ്ടുവരേണ്ടതുണ്ട് ഈ വാൾ മന്ദക്കുറുപ്പും രൈരുക്കുറുപ്പും ഏറ്റുവാങ്ങി ക്ഷേത്രത്തിനകത്ത് വെക്കുന്നു. ഇന്ന് ഇത് കരക്കാട്ടിടം നായനാരുടെ കീഴിലാണ് എന്നാണ് പറയുന്നത് ( ''കരക്കാട്ടിടം പാണ്ടികശാലയും''--എന്ന് മുത്തപ്പൻ തോറ്റം)

കുന്നത്തൂർപ്പാടിയിൽ കെട്ടിയാടുന്ന മുത്തപ്പന്റെ ഭാവങ്ങൾ

പുതിയ മുത്തപ്പൻ (കുന്നത്തൂർപ്പാടി)
--------------------------
മുത്തപ്പന്റെ ശിശുവായിരിക്കുന്ന കാലത്തെഭാവം
താടിയും മീശയും അണിയുകയില്ല. വരവിളിയും തോറ്റവുമുണ്ട്. മദ്യവും പൈങ്കുറ്റിയും നിവേദിക്കാൻ പാടില്ല ശൈശവ കാലത്തെ അനുസ്മരിപ്പിക്കുന്ന കോലമായതിനാലാണ് ഇവ നിഷിദ്ധമായത്. അവിലും തേങ്ങയും കൊണ്ട് മുതിർച്ച വിവേദ്യം ഒരുക്കുന്നു. അച്ഛന്റെയും അമ്മയുടെയും ഒപ്പം കളിച്ചു നടക്കുന്ന രീതിയിളുള്ളതാണ്‌ തോറ്റം.

പുറങ്കാല മുത്തപ്പൻ
-------------------------
കൗമാര രൂപത്തിലുള്ള മുത്തപ്പന്റെ രൂപം താടിയും മീശയുമില്ല.മദ്യവും പൈങ്കുറ്റിയും നിവേദിക്കാൻ പാടില്ല. മുതിർച്ച വിവേദ്യം ഒരുക്കുന്നു. നായാട്ട് രൂപത്തിലുള്ള തോറ്റം ആയുധം അമ്പും വില്ലും.

നാടുവാഴിശ്ശൻ ദൈവം (കുന്നത്തൂർപ്പാടി)
-------------------------------------------------
യൗവനയുക്തനായ മുത്തപ്പൻ തൂക്ക് താടിയും മേശയുമുണ്ട് അഞ്ചര അരമനയ്ക്കലായ മന്നനാർപ്പാടിയിൽ നിന്നും ദിഗ്‌ വിജയത്തിനായി പുറപ്പെടും മുൻപുള്ള അവസ്‌ഥ തന്റെ പ്രജകളുടെ രക്ഷക്കായി നാടുവാഴാൻ തുടങ്ങുന്ന കാലത്തെ വിവരിക്കുന്നതാണ് നാടുവാഴിശ്ശൻ ദൈവത്തിന്റെ തോറ്റം.

തിരുവപ്പന
--------------
തന്റെ പ്രൗഢമായ രൂപം ഈ രൂപമാൻ ഉൽസവകാലത്ത് നിത്യേന കെട്ടിയാടുന്നത്. കറുത്ത തൂക്ക്താടി,മീശ ,പൊയിക്കണ്ണ് എന്നിവ ധരിക്കുന്നു ചക്രവർത്തി പദവിയാണ് തിരുവപ്പനയ്ക്ക് കൽപ്പിക്കുന്നത്. ധനു രണ്ടാം തീയ്യതി കഴിഞ്ഞ് അഞ്ഞുറ്റാൻ കോലത്തിൻ മേൽ കോലമായി ഈ നാലു രൂപങ്ങളും കെട്ടിയാടുന്നു. മുത്തപ്പനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട അടിയന്തിരമാണ് തിരുവപ്പന

''പുരളിമല ചിത്തിര പീഠത്തിൻമേൽ
പൊൻപട്ടം കെട്ടിറ്റും വാണു ദൈവം''
പൊൻ മുടി ചൂടിട്ടുംവാണു ദൈവം
നാട്ടിൽ പ്രഭുഃവായും വാണു ദൈവം
(കളിക്കപ്പാട്ടിലെ ഭാഗം)

പാടിക്കുറ്റിയമ്മ (പരക്കാത്തീയ്യർ ഭഗവതി)
മൂലംപെറ്റ ഭഗവതി (മാതാവ്)
---------------------------------------------------
''പരക്കത്തിയറും വാഴും മക്കളും പുരളിമലയിൽ ''

മുത്തപ്പൻ മടപ്പുരകളിൽ പുരളിമല ,കുന്നത്തൂർപ്പാടി തുടങ്ങിയിടങ്ങളിൽ കെട്ടിയാടുന്ന തെയ്യമാണ്.
മുത്തപ്പന്റെ മാതാവായ പാടിക്കുറ്റിയമ്മ എന്നും മൂലം പെറ്റ ഭഗവതി എന്നും അറിയപ്പെടുന്നു. പാടിക്കുറ്റിയമ്മ എന്നാൽ മന്നനാർപാടിയിലെ പ്രതിഷ്ഠയായ/ആധാരമായ മാതാവ്‌ എന്നും മൂലം പെറ്റ ഭഗവതി എന്നാൽ മന്നനാർ രാജവംശത്തിന്റെ മുത്തപ്പനെ പ്രസവിച്ച മാതാവ്‌ എന്നും അർത്ഥമാകും. പാടിക്കുറ്റിയമ്മയുടെ തിരുമുൻപിലെ അരിയിട്ടുവാഴ്ചയിലാണ് പുതിയ മന്നനാർമാർ സ്ഥാനമേൽക്കുന്നത്‌. പാടിമല ദൈവത്താർ എന്ന പേരിൽ മുത്തപ്പൻ തീയ്യരാജവംശത്തിന്റെ കുലദേവതാക്ഷേത്രമായ മൂത്തേടത്തരമന പാടിക്കുറ്റിയമ്മ ക്ഷേത്രത്തിൽ നിലകൊള്ളുന്നു. പരക്കാത്തീയ്യർ ഭഗവതി എന്നപ്പേരിലും ഈ ഭഗവതി അറിയപ്പെടുന്നു. (മന്നനാർ രാജവംശം തീയ്യസമുദായത്തിലെ 'പരക്കയില്ല'ത്തിൽ പ്പെട്ടതാണെന്നും ഇവിടെ ചേർത്തു വായിക്കുക.)

കോട്ടയം രാജവംശം
-------------------------
വടക്കേ മലബാറിൽ ബ്രഹ്മണരുടെ രക്ഷാധിപത്യം വഹിക്കുകയും ബ്രഹ്മണശക്തിയുടെ ചോദ്യം ചെയ്യപ്പെടാത്ത പ്രധാന്യത്തെ പരീരക്ഷിക്കുകയും ക്ഷത്രിയരുടെ പ്രബലമായ ആധിപത്യത്തെ പുലർത്തുകയും ചെയ്തു പോന്ന രാജകുടുംമ്പം ആയിരുന്നു ''പുറനാടു'' വംശമെന്നും ( പുറനാട്ടു രാജ്യം)
പേരാർന്ന കോട്ടയം രാജവംശം അഥവ ''കൊറ്റിയോട്ടു സ്വരൂപം' ഹരിശ്ചന്ദ്രപ്പെരുമാളത്രേ ഈ രാജവംശസ്ഥാപകൻ വേദവിധിക്കൊത്തവണ്ണം പൂർവ്വമീംസപദ്ധതിയാനുസരിച്ചുള്ള ബ്രഹ്മണ സംബ്രദായങ്ങൾ ,പലതരം യാഗങ്ങൾ, നടത്താനുമൊക്കെ കോട്ടയം രാജവംശം സശ്രദ്ധം നിഷ്ക്കർഷിച്ചിരുന്നു. അതിനാൽ ആ രാജാക്കൻമാർക്ക് അവരുടെ പ്രജകളുടെ സ്ഥിതിയെ കുറിച്ചു ഒരു അന്വേഷണവും ഉണ്ടായിരുന്നില്ല. ബ്രഹ്മണ്ണ്യത്തിന്റെ സ്വാധീന ഫലമായി ഉപരിവർഗ്ഗക്കാരുടെ സമുദായങ്ങളുമായി ഇടപെടാൻ പിന്നോക്ക വിഭാഗങ്ങൾക്ക് വിലക്കുണ്ടായി ഇതിനെ ചെറുത്ത മുത്തപ്പനെ കൊറ്റിയോട്ടു സ്വരൂപത്തിലെ നടുവഴികൾ ആട്ടിപ്പായിക്കാൻ ശ്രമിച്ചു വെന്ന് ഒരു പഴയ പാട്ടിൽ പറഞ്ഞതായി ചിറക്കൽ ടി. തന്റെ ഒരു ലേഖനത്തിൽ പറയുന്നുണ്ട്. പുരളിമല നാട്ടിക്കല്ലിൽ വെച്ചു മുത്തപ്പൻ തീയ്യരുടെയും കരിമ്പാലരുടെയും മറ്റു ഗിരിവർഗ്ഗക്കാരുടെയും ഒരു സൈന്യം രൂപീകരിക്കുകയും കൊറ്റിയോട്ടു സ്വരൂപം പിടച്ചടക്കി ഹരിശ്ചന്ദ്രൻകോട്ട വാഴുകയും ചെയ്തു.

നമ്പോല മുത്തപ്പൻ (വെള്ളാട്ടം)
---------------------------------------
വയനാട്ടിൽ തെക്കുകിഴക്ക് ഭാഗത്ത് നമ്പോലക്കോട്,ചെറെൻകോടു,മുനനാട് എന്നി മൂന്ന് ഗ്രാമങ്ങൾ ഉണ്ട്. അവിടെ വസിച്ചിരുന്ന ഗിരിവർഗ്ഗക്കാരുടെ സ്ഥിതി അത്യന്തം ദയനീയമായിരുന്നു മുത്തപ്പൻ നമ്പോലക്കോടിൽ താത്കാലികമായി പാർത്തു തന്റെ ഗൗരവമേറിയ പ്രവർത്തനങ്ങളിൽ സഹായിക്കുവൻ മുത്തപ്പന് മികച്ച ഒരു സഹപ്രവർത്തകനെ ലഭിച്ചു അദ്ദേഹം നമ്പോലക്കോടിലെ പ്രമുഖ വ്യക്തിയായിരുന്ന മൂത്തപ്പൻ എന്ന വ്യക്തിയായിരുന്നു. മുത്തപ്പനും നമ്പോലക്കോടു മുത്തപ്പനും തീയും വെളിച്ചവും പോലെ ഒരു മിച്ചു പ്രവർത്തിച്ചു..

മന്നനാർ രാജവംശം അസ്തമിക്കുന്നു
------------------------------------------------
മുത്തപ്പന്റെ മരുമക്കത്തായം വഴിയുള്ള പിന്മുറക്കാരായ ഈ രാജവംശത്തിന്റെ അവസാനകണ്ണിയായ കുഞ്ഞിക്കേളപ്പൻ മന്നനാർ 1902 ൽ കൊല്ലപ്പെട്ടതോടെ ഈ രാജവംശം നിന്ന് പോയി. എങ്കിലും മന്നനാർ തീയ്യരാജവംശത്തിലെ രാജാവായ മുത്തപ്പൻ ഇന്നും മലനാട്‌ അയിമ്പത്തിരുകാതം മുൻപേതുമായി കയ്യെടുത്താൽ , കോണിക്ക്‌ തായന്നും മീത്തന്നും , മുപ്പിരിയൻ കാട്ട്ന്നും മുക്കോലപ്പെരുവഴിക്കുന്നും, ആലവാതുക്കുന്നും, കരക്കവാതുക്കുന്നും, തട്ടൊത്ത വിളഭൂമീന്നും പാലുള്ള വൃക്ഷം മുൻപേതുവായിട്ടും അടിക്കും മിറ്റം പൊടിക്കളം എന്നു സങ്കൽപ്പിച്ചും , കൊട്ടാരക്കളം മുൻപേതുവായിട്ടും നീ നിന്റെ കൊടുമുടി വെള്ളാട്ടവും പയംകുറ്റിയും വാങ്ങി കയ്യേറ്റോ എന്നുരിയാടി മലനാടിന്റെ തമ്പുരാനായി വാഴുന്നു.

പൈങ്കുറ്റി
-------------
മൂത്തേടത്ത്‌ അരമന വിട്ടിറങ്ങിയ മുത്തപ്പൻ കുന്നത്തൂർ മലയിലേക്ക്‌ എഴുന്നള്ളി . അവിടെ കല്ലായിക്കൊടി ചന്ദൻ എന്ന ഏറ്റുകാരൻ മുത്തപ്പനെ മധുപൻപനയുടെ മേൽകുംഭം കള്ളും പുഴുങ്ങിയ പയറും തേങ്ങാപ്പൂളം ചുട്ടെടുത്ത മൽസ്യവും നൽകി സൽക്കരിച്ചു. ഇതാണ് മുത്തപ്പൻ ലഭിച്ച ആദ്യത്തെ പൈങ്കുറ്റി.

ചന്ദ്രഗിരിപ്പുഴമുതൽ കോരപ്പുഴവരെയും കുടകു മലമുതൽ ‘കടലോടുകണ്ണാപുരം’ വരെയുമുള്ള പ്രദേശങ്ങൾ പിടിച്ചടക്കി പുരളിമല ചിത്രപീഠം കേന്ദ്രമാക്കി ‘നാടുവാഴിയും നാട്ടുസ്വാമിയായി’ വാണരുളി. ഏഴുമല. പുരളിമല. 72 പടുമലകൾ 108 ആസ്‌ഥനങ്ങൾ, 308 മഠപ്പുരകൾ, എണ്ണിയാൽ തീരാത്ത പൊടിക്കളങ്ങൾ എന്നിവ മുത്തപ്പന്റെ അധീനതയിലായിരുന്നെന്ന്‌ പട്ടോലകളിൽ പറയുന്നു. നിത്യോത്സവത്തിന്‌ ഉചിതമായ ഒരു സ്‌ഥാനം അന്വേഷിച്ച മുത്തപ്പന്റെ കണ്ണുപതിഞ്ഞത്‌ ‌ ചെന്നുപതിച്ചത്‌ പറശ്ശിനിപ്പുഴയോരത്തെ കാഞ്ഞിരമരത്തിലായിരുന്നു. അങ്ങനെ പറശ്ശിനിയിൽ പരക്കയില്ലത്തെ തീയ്യത്തറവാട്ടുകാരുടെ നേതൃത്വത്തിൽ മടപ്പുര ഉയർന്നുവന്നു.

മുത്തപ്പന്റെ ബ്രഹ്മകലശം
-------------------------------
നിർഗ്ഗുണവും നിരഹങ്കാരവും അവാച്യവുമായ കേവലജ്ഞാനമാൺ വേദാന്തികൾക്ക്‌ ബ്രഹ്മം. എന്നാൽ മുത്തപ്പന്റെ ''ബ്രഹ്മകലശം എടുക്കൽ'' എന്ന അനുഷ്ഠാനം വിരൽചൂണ്ടുന്നത്‌ മറ്റൊരിടത്തേക്കാണ്. കള്ളും പഞ്ചധാന്യങ്ങൾ വേവിച്ചതുമാണ് അവിടെ എഴുന്നള്ളിക്കുന്നത്‌. മുത്തപ്പന് അന്നമാണ് ബ്രഹ്മം. കൃസ്തുവിന് ഏഴുനൂറ്റാണ്ട്‌ മുൻപ്‌ എഴുതിയതായി പണ്ഡിതന്മാർ അനുമാനിക്കുന്ന നിഘണ്ടുവിൽ ബ്രഹ്മപദത്തിന് ഭക്ഷണം , ധനം എന്നീ അർത്ഥങ്ങളാണ് നൽകിയിരിക്കുന്നത്‌. അടിയാൻകുടിപതിമാരെയും അവരുടെ പൈതങ്ങളേയും നേരിൽകണ്ട്‌ നാല് മൂന്ന് കുഞ്ഞുകിടാങളെയും കന്നുകിടാങ്ങളെയും ഗുണദോഷങ്ങൾ ചിന്തിച്ച്‌ , ഉപദേശിക്കേണ്ടിടത്ത്‌ ഉപദേശിച്ച്, ശാസിക്കേണ്ടിടത്ത്‌ ശാസിച്ച്‌ , അവർക്ക്‌ ആത്മവിശ്വാസം പകർന്ന് , ജീവിതായോധനത്തിന് അവരെ കരുത്തരാക്കി , അവരോടൊപ്പം ആഹാരം കഴിച്ച്‌ , മലകയറിപ്പോകുന്ന മുത്തച്ഛൻ തന്നെയാണ് മുത്തപ്പൻ. ‌

മുത്തപ്പനുമായി ബന്ധപ്പെട്ട എല്ലാ അധികാരങ്ങളും തീയ്യസമുദായവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു.
* മുത്തപ്പന്റെ മടയൻ :
* മുത്തപ്പന് മടയനാവാനും പയംകുറ്റി വെക്കാനും മറ്റ്‌ കർമ്മങ്ങൾ ചെയ്യാനും മുത്തപ്പനെ പ്രതിഷ്ഠിക്കാനും തീയ്യർക്ക്‌ മാത്രമാണ് അവകാശം. കുന്നത്തൂർപാടിയിൽ മാത്രം ഈ അധികാരങ്ങൾ അടിയാൻ സമുദായവും കയ്യാളുന്നു.
* വർഷത്തിൽ 11 മാസം പറശ്ശിനിക്കടവിലും ബാക്കി ഒരു മാസം കുന്നത്തൂർപ്പാടിയിലും മുത്തപ്പന് നിത്യോൽസവമുള്ളതാണ് . ഈ രണ്ട്‌ കേന്ദ്രങ്ങളും പൂർണ്ണമായും തീയ്യരുടേതാണ് . കുന്നത്തൂർപ്പാടി മന്നനാർ രാജാക്കന്മാരുടെയും (പരക്കത്തീയ്യർ) പറശ്ശിനി പറശ്ശിനി തറവാട്ടുകാരുടെയും ആണ് (പരക്കത്തീയ്യർ).
* ഏത്‌ സമുദായക്കാരുടെ വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം നടത്തിയാലും മടയൻ തീയ്യൻ ആയിരിക്കണം എന്നാണ് വ്യവസ്ഥ.
* മറ്റ്‌ സമുദായക്കാരുടെ വീടുകളിൽ മുത്തപ്പൻ വെള്ളാട്ടം നടത്തിയാൽ മുത്തപ്പന്റെ കൊടുമുടി അടുത്തുള്ള തീയ്യഗൃഹത്തിൽ ആണ് സ്ഥാപിക്കേണ്ടത്‌.

ആവേദക സൂചി :
കമ്പിൽ അനന്തൻ മാസ്റ്റർ
ചിറക്കൽ ടി ബാലകൃഷ്ണൻ നായർ
പ്രൊഫ : ലിസ്സി മാത്യു
ഡോ : വൈ.വി കണ്ണൻ
മുത്തപ്പൻ തോറ്റം/ കളിക്കപ്പാട്ട്
ചിത്രങ്ങൾ : സവിനയ് ശിവദാസ് /സുജിത്ത് പിവി ഉദയമംഗലം/

( sadhaaranakkaarkku ariyathathathum, saadharama ulla oru Book lum parayaathathumaaya kaaryangal aanithu.)

No comments:

Post a Comment